Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 4:45 pm

Menu

Published on May 4, 2015 at 10:07 am

ശബരിഗിരി പദ്ധതിയുടെ വാല്‍വില്‍ വന്‍ ചോര്‍ച്ച;സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

leak-in-sabarigiri-penstock

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച. ഇതേതുടർന്ന് ശബരിഗിരി ജലവൈദ്യുതപദ്ധതിയില്‍ നിന്നുള്ള ഉല്‍പാദനം നിര്‍ത്തി.ചോര്‍ച്ച പരിഹരിച്ചു വൈദ്യുതോല്‍പോദനം പുനരാരംഭിക്കുന്നതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.തകരാര്‍ പരിഹരിക്കാന്‍ അഞ്ചുദിവസം വേണ്ടിവരുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. വാള്‍വിന് സമീപമുള്ള സ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചതാണ് ചോര്‍ച്ചക്ക് കാരണമായത്.പത്തനംതിട്ടയിലെ അരുണമുടിയിലാണ് വാല്‍വ് സ്ഥിതി ചെയ്യുന്നത്. ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് നിയന്ത്രിച്ച ശേഷമാകും അറ്റകുറ്റപ്പണി നടക്കുക.

Loading...

Comments are closed.

More News