Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 6:56 pm

Menu

Published on November 28, 2013 at 12:50 pm

സൈനിക സേവനത്തിനായി ലെഫ്.കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്

lieutenant-colonel-mohanlal-to-visit-army-in-kashmir

ഷൂട്ടിങ്ങ് തിരക്കുകൾ മാറ്റിവച്ച് കുറച്ചു ദിവസങ്ങള്‍ കേണല്‍ പദവി തനിക്ക് നല്‍കിയ രാജ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ലാല്‍ തീരുമാനിച്ചു.അതിനായി കാശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയന്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്.കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നു.ഡിസംബര്‍ രണ്ട് മുതല്‍ അഞ്ചുവരെ അദ്ദേഹം ഇന്ത്യാ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപമുള്ള നാരിയയില്‍ ഉണ്ടാകും.ജമ്മു കാശ്മീരിലെ രാജോറി ജില്ലയിലാണ് നാരിയ.ലഫ്.കേണല്‍ എന്ന നിലയില്‍ മോഹന്‍ലാലിനും ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനത്തും അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.അതിര്‍ത്തിയില്‍ ഒരുക്കള്‍ മോഹന്‍ലാല്‍ പരിശോധിക്കും.മലയാളി ജവാന്മാരെയും കാണും.കേണല്‍ ബിഎസ് ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയനിലെ അഞ്ഞൂറോളം പട്ടാളക്കാര്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് ബാറ്റാലിയന്‍ രജോറിലേയ്ക്ക് പോയത്.കേണല്‍ ആയശേഷം ആദ്യമായാണ് മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News