Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 2:10 am

Menu

Published on November 11, 2014 at 3:38 pm

കോഴിക്കോട് എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

lkg-student-molested-by-seniors-in-school-in-kozhikode

കോഴിക്കോട്: പാറക്കടവില്‍ സ്വകാര്യഇംഗ്ലീഷ് മീഡിയം സ്കൂളിൽ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതായി പരാതി. കുട്ടി ഇപ്പോള്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒക്ടോബർ 30 നാണ് സംഭവം നടന്നത്. ഉച്ചക്ക് ഒരു മണിയോടെ സ്കൂളിലെ ടോയ് ലറ്റിനോട് ചേർന്ന ഹോസ്റ്റൽ മുറിയിലേക്ക് വായ പൊത്തി രണ്ട് വിദ്യാർഥികൾ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കുട്ടി പോലീസിന് നൽകിയ മൊഴി. വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മ തന്നെ പോലീസിന് പരാതി നൽകുകയായിരുന്നു.കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ബാലപീഡന നിരോധ നിയമപ്രകാരം വളയം പൊലീസ് കേസെടുത്തു.സ്‌കൂളിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാരായ കുട്ടികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ നടപടി വേണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News