Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്ത് മെയ് 31 വരെ ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചു. ഇന്ന് മുതല്‍ മേയ് 31 വരെയുള്ള ലോഡ്‌ഷെഡിങാണ് ഒഴിവാക്കിയിരിക്കുന്നത്.കായംകുളം നിലയത്തില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങും. ഇന്നു വൈകിട്ടു നടക്കുന്ന, കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ കാണാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് കായംകുളം വൈദ്യുതി ഉപയോഗിച്ച് നിയന്ത്രണം ഒഴിവാക്കുന്നത്. 60 മെഗാവാട്ട് വൈദ്യുതിയാണ് കായംകുളത്ത് നിന്നും അധികമായി വാങ്ങുക. ഇത് മൂലം സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാകും. കായംകുളത്തുനിന്ന് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങി ജനങ്ങളിലെത്തിക്കാന്‍ ശരാശരി 13 രൂപയാണ് വൈദ്യുതബോര്‍ഡിന് ചെലവു വരിക എന്നാല്‍ ഇതു വില്‍ക്കുമ്പോള്‍ ബോര്‍ഡിന് ലഭിക്കുന്നത് ശരാശരി 4.70 രൂപ മാത്രമാണ്.
Leave a Reply