Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: എറണാകുളത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെ ഗതാഗതം നിരോധിച്ചു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി രാധാകൃഷ്ണന്‍ (35) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ഉദയംപേരൂര്‍ ഐ.ഒ.സി. പ്ലാന്റില്‍ നിന്ന് വാതകം നിറച്ച് കൊല്ലം പാരിപ്പളളി ബോട്ട്‌ലിങ് പ്ലാന്റിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.സുരക്ഷാ നടപടികളുടെ ഭാഗമായി രണ്ട് കിലോമീറ്റര്‍ അകലെ വെച്ച് ഗതാഗതം നിരോധിച്ചു. ടാങ്കറിലേക്ക് പാചകവാതകം മാറ്റുന്‌പോഴുള്ള അപകട സാധ്യത കണക്കിലെടുത്ത് സമീപവാസികളെ മാറ്റിപാര്‍പ്പിച്ചു. ടാങ്കറില്‍ നിന്ന് ഗ്യാസ് സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികളും ഐ.ഒ.സി. ആരംഭിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സുകളും സ്ഥലത്തെത്തി. ക്യാബിനുമായി വേര്‍പെട്ട ബുള്ളറ്റ്, ട്രാന്‍സ്‌ഫോര്‍മറിന് സമീപത്താണ്.ഇടിയുടെ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് െ്രെഡവറെ ആസ്പത്രിയിലാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിന്‍ തെറിച്ച് വഴിയോരത്തെ ബേക്കറിക്ക് സമീപത്തേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഇതിനുള്ളില്‍ ബോധമറ്റ നിലയിലായിരുന്നു െ്രെഡവര്‍. വാതകം നിറച്ച ബുള്ളറ്റ് റോഡിന് കുറുകെ കിടക്കുകയുമായിരുന്നു.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തി.
Leave a Reply