Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുട്ടികൾക്ക് ഏറെ പ്രിയമുള്ള ഭക്ഷണമാണ് മാഗി ന്യൂഡിൽസ്.തയ്യാറാക്കാന്‍ എളുപ്പമായതിനാല്‍ വീട്ടമ്മമാര്‍ക്കും ഇത് പ്രിയപ്പെട്ടതാണ്. എന്നാല്‍ മാഗിയില്‍ മാഗിയില്‍ അനാരോഗ്യകരമായ വസ്തുക്കള്‍ വളരെയധികം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിക്കുന്നു. രുചി വര്‍ദ്ധിപ്പിക്കാനായി മാഗിയില്‍ ഉപയോഗിച്ചിരിക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റും (എംഎസ്ജി) ലെഡിന്റെ അംശവുമാണ് മാഗിക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇവ രണ്ടും അനുവദനീയമായ തോതിനേക്കാള്‍ വളരെ ഉയര്‍ന്ന അളവിലാണ് മാഗിയുടെ സാംപിള്‍ പാക്കറ്റുകളില്‍ കണ്ടെത്തിയത്.ലഖ്നൗ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.എസ്.ഡി.എ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.ഇതേതുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാബ് അധികൃതര്‍ ഡല്‍ഹിയിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്കി. ഉത്തര്‍പ്രദേശില്‍ നിന്ന് ശേഖരിച്ച മാഗി സാമ്പിളിലാണ് എം.എസ്.ജിയും ലെഡും കണ്ടെത്തിയത്. ദശ ലക്ഷത്തില്‍ 0.01 എന്നതാണ് അനുവദനീയമായ അളവ് എന്നിരിക്കെ ദശലക്ഷത്തില്‍ 17 എന്ന അളവാണ് മാഗിയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യവ്യാപകമായി മാഗി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തണമെന്നും ലാബ് ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ റെഫറല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും കുടുതല്‍ അളവില്‍ എം.എസ്.ജിയും ലെഡും കണ്ടെത്തിയതായി എഫ്.എസ്.ഡി.എ അസിസ്റ്റന്റ് കമ്മീഷണര്‍ വിജയ് ബഹാദൂര്‍ സ്ഥിരീകരിച്ചു. യു.പിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.അതേസമയം മാഗിക്കതെിരെ ഉയര്‍ന്ന ആരോപണങ്ങല്‍ തെറ്റാണെന്ന് നിര്‍മ്മാതാക്കളായ നെസ്ലെ അവകാശപ്പെടുന്നു. ഇന്‍സറ്റന്റ് ഫുഡുകളുടെ വിഭാഗത്തില്‍ വളരെ വേഗത്തില്‍ ഇന്ത്യന്‍ വിപണി കീഴടക്കിയ ഉല്‍പ്പന്നമാണ് മാഗി ന്യൂഡില്‍സ്.പാക്കറ്റ് ഫുഡുകളില്‍ സാധരണയായി എംഎസ്ജി ഉപയോഗിക്കാറുണ്ട്. എംഎസ്ജിയുടെ ചെറിയതോതിലുള്ള ഉപയോഗം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ എംഎസ്ജി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സ്ഥിരമായ ഉപയോഗം ജീവന് തന്നെ ഭീക്ഷണിയാണ്.