Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 8:08 pm

Menu

Published on October 31, 2014 at 10:01 am

പട്ടേൽ ഇല്ലാതെ ഗാന്ധിജി അപൂർണമെന്ന് നരേന്ദ്ര മോഡി

mahatma-gandhi-seems-incomplete-without-sardar-patelmodi

ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലില്ലാതെ മഹാത്മാ ഗാന്ധി അപൂർണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ദേശീയ ഐക്യദിന ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം  ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോഡി.ഗാന്ധിജിയും പട്ടേലും തമ്മിൽ അഭേദ്യമായ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഇരുവരും ചേർന്നാണ് രാജ്യത്തെ കർഷകരെ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തിയതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ രാജ്യം ഒരിക്കലും മറക്കരുതെന്നും ചരിത്രത്തെ പ്രത്യയശാസ്ത്രംകൊണ്ട് വളച്ചൊടിക്കാനാവില്ലെന്നും മോഡി പറഞ്ഞു. ഐക്യ ദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന കൂട്ടയോട്ടം മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുവേണ്ടി പ്രധാനമന്ത്രി ദേശീയ പുനരൈക്യ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കാലത്ത് ഏഴരയോടെ തന്നെ പട്ടേല്‍ ചൗക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലെത്തി പട്ടേലിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോദി കൂട്ടയോട്ടം ഫ്ലൂഗ് ഓഫ് ചെയ്യാനെത്തിയത്. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News