Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 2:51 am

Menu

Published on September 13, 2014 at 10:42 am

മലാലയെ വെടിവച്ച ഭീകരര്‍ അറസ്റ്റില്‍

malala-yousafzai-attackers-arrested-in-pakistan

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ വെടിവച്ച ഭീകരരെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്.തെഹ്റീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്.  മലാല ആക്രമിക്കപ്പെട്ട സ്വാത് താഴ്‌വരയ്ക്കു സമീപമുള്ള മാലാകണ്ട് എന്ന സ്ഥലത്തു വച്ചാണ് ഭീകരര്‍ അറസ്റ്റിലായത്.  ഭീകരരെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്ഥാന്‍ സൈന്യമാണ് പുറത്തു വിട്ടത്. 2012 ഒക്ടോബര്‍ 12നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മലാലയുടെ തലയ്ക്ക് താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് മലാലയ്ക്ക് ബ്രിട്ടന്‍ അഭയം നല്‍കുകയും വിദഗ്ധ ചികിത്സയിലൂടെ മലാല രോഗമുക്തയാവുകയുമായിരുന്നു.തുടര്‍ന്ന് ഇങ്ങോട്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ധീരയായ പെണ്‍കുട്ടി എന്ന നിലയിലാണ് മലാല അറിയപ്പെട്ടത്. 2013ല്‍ ടൈം മാഗസിന്റെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മലാല നോബല്‍ സമ്മാനത്തിനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസംഘടനയും വിവിധ സര്‍ക്കാരുകളും മലാലയുടെ ധീരതയെ ആദരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News