Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:45 pm

Menu

Published on April 11, 2015 at 10:01 am

നടന്‍ കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ്‌ സിങ്‌ പിടികൂടി;ഒന്നര ലക്ഷം രൂപ പിഴയും ചുമത്തി

malayalam-actor-kalabhavan-mani-fined-rs-1-5-lakh-for-power-theft

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ ഉടമസ്‌ഥതയിലുളള സ്ഥാപനത്തില്‍ വൈദ്യുതി മോഷണം.വൈദ്യുതി ബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ ഋഷിരാജ്‌ സിങ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മണിയുടെ വൈദ്യുതി മോഷണം കണ്ടെത്തിയത്‌. മണിക്ക് ഒന്നര ലക്ഷം പിഴയും ചുമഴ്ത്തി.വൈദ്യുതി ബോര്‍ഡിലെ ചില ഉദ്യോഗസ്‌ഥരുടെ സഹായവും മണിയ്ക്കുണ്ടായിട്ടുള്ളതായി  ആരോപണവും ഉണ്ട്.ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുളള ഗസ്റ്റ് ഹൗസിലാണ് വന്‍ വൈദ്യുതി മോഷണം കണ്ടെത്തിയത്.വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടക്കുന്നുണ്ടായിരുന്നെന്ന്‌ ബോര്‍ഡ്‌ അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്‌ചയാണ്‌ മണിയുടെ ഗസ്‌റ്റ്‌ ഹൗസില്‍ ഋഷിരാജ്‌ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്‌ പരിശോധന നടത്തിയത്‌.സ്‌ക്വാഡിലെ ഉദ്യോഗസ്‌ഥരെ തടയാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സ്‌ക്വാഡിനെ തടഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന്‌ ഋഷിരാജ്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ ഗസ്‌റ്റ്‌ ഹൗസിലുണ്ടായിരുന്നവര്‍ പിന്മാറുകയായിരുന്നു.

Loading...

Comments are closed.

More News