Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:49 am

Menu

Published on April 29, 2015 at 2:50 pm

മുസ്‌ലിം സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ ;മലയാളിയെ ഖത്തര്‍ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

malayali-dismissed-from-job-to-the-reason-of-wrong-fb-pos

ദോഹ: ഫേസ്ബുക്കിലൂടെ മുസ്‌ലിങ്ങള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളിയെ കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു.ഖത്തറിലെ റാസല്‍ഫാനിലുള്ള ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയെയാണ് സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ പിരിച്ചുവിട്ടത്.ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍  മുസ്ലിംകള്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മുസ്ലിം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുമെന്നുമായിരുന്നു ഇയാളുടെ ഫേസ്ബുക്ക്   പോസ്റ്റ്.ഇതിനേതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.ഇതിനെ തുടർന്ന് ഇയാള്‍ ഈ പോസ്റ്റ് നീക്കം ചെയ്യുകയും ഖേദം പ്രകടിപ്പിച്ച് മറ്റൊരു പോസ്റ്റിടുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ മലയാളികള്‍ വിഷയം ഖത്തറില്‍ ഇയാള്‍ ജോലിചെയ്യുന്ന കമ്പനി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയുമായിരുന്നു.

Malayali dismissed from job to the reason of wrong fb pos1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News