Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോയമ്പത്തൂര്‍:എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതിനുശേഷം ദൃശ്യ ങ്ങൾ മൊബൈലിൽ പകർത്തിയ ഇരട്ട സഹോദരന്മാർ പോലീസ് പിടിയിൽ. കോഴിക്കോട് സ്വദേശികളായ അഖിൽ (20),അതുൽ (20) എന്നിവരാണ് പിടിയിലായത്. ഇവർ പെണ്‍കുട്ടിയുടെ സീനിയർ വിദ്യാർഥികളാണ്.എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണെങ്കിലും ഇരുവരും സ്വന്തം ഫ്ലാറ്റില്‍ ആയിരുന്നു താമസം. ഈ വീട്ടിലേക്ക് പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നു.മയക്ക് മരുന്ന് നല്കി ഉറക്കി കfടത്തിയ പെണ്‍കുട്ടിയ രണ്ട് പേരും ലൈംഗികമായി ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.പിന്നീട് ഈ ദൃശ്യങ്ങളുടെ പേര് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിവൃത്തിയില്ലാതെ പെണ്‍കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസിലും പരാതി നല്കി. ഫെബ്രുവരി 23 നാണ് സംഭവം നടന്നത്. ഫെബ്രുവരി 28 ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇരട്ടകളില്‍ ഒരാള്‍ പിടിയിലാിരുന്നു. മാര്‍ച്ച് രണ്ടിനാണ് രണ്ടാമനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
Leave a Reply