Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:06 pm

Menu

Published on March 25, 2014 at 12:03 pm

കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം

malaysia-airlines-mh370-could-have-ended-up-in-indian-ocean

ക്വാലാലംപൂര്‍ : ഏറേ നാളുകളായുള്ള  അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. എല്ലാ യാത്രക്കാരും മരിച്ചതായും മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നജീബ് റസാഖ് വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചത്.യു.കെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും ബ്രിട്ടീഷ് സാറ്റലൈറ്റ് കമ്പനിയായ ഇന്‍മാര്‍സാറ്റും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുമ്പോഴാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഇത്തരമൊരു ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചതായി അവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിദൂര സമുദ്ര മേഖലയിലാണ് വിമാനം തകര്‍ന്നതെന്നും അതിനാല്‍ തന്നെ അതിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും മലേഷ്യം പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. എം.എച്ച് 370ാം നമ്പര്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായ മാര്‍ച്ച് എട്ടിന് ആസ്ട്രേലിയന്‍ നഗരമായ പെര്‍ത്തിന് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെന്ന് ഇന്നലെ ബ്രിട്ടീഷ് ഉപഗ്രഹത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിമാനം കണ്ടത്തൊന്‍ സാധ്യതയില്ളെന്ന് സ്ഥിരീകരിച്ചത്. ഇതേഭാഗത്ത് നിരവധി ഉപഗ്രഹങ്ങള്‍ വിമാനാവശിഷ്ടങ്ങളെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടത്തെിയിരുന്നു. ഇവ വീണ്ടെടുക്കാനായി ആസ്ട്രേലിയന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ ഇവിടെ തിരച്ചില്‍ തുടരുകയാണ്.മാര്‍ച്ച് എട്ടിന് കൊലാലംപുരില്‍ നിന്ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിലേക്ക് പുറപ്പെട്ട എം.എച്ച്.370 വിമാനം ഒരു മണിക്കൂറിന് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിന്റെ പതിവ് യാത്രാപഥത്തില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. തീവ്രവാദികള്‍ റാഞ്ചിയതാണോയെന്ന് സംശയമുണ്ടായിരുന്നു. പിന്നീടാണ് വിമാനം ഓസ്‌ട്രേലിയന്‍ തീരത്ത് നിന്ന് 2500 ക.മി.അകലെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണതാണെന്ന് സംശയിക്കത്തക്ക വിധമുള്ള ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചത്.കഴിഞ്ഞ ഏതാനും ദിവസമായി ഈ ഭാഗത്ത് അന്താരാഷ്ട്ര സംഘം തിരച്ചില്‍ നടത്തിവരികയാണ്. തകര്‍ന്നതായി സ്ഥിരീകരിച്ചെങ്കിലും പതിവ് വ്യോമപാതയില്‍ നിന്ന് വ്യതിചലിച്ച് വിമാനം ഈ ഭാഗത്തേക്ക് വന്നതിലെ ദുരൂഹത നീങ്ങിയിട്ടില്ല.രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും വിമാനത്തിനും യാത്രക്കാര്‍ക്കും എന്ത് സംഭവിച്ചെന്ന് വ്യക്തമായി അറിയിക്കാത്തത് ബന്ധുക്കളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. തിങ്കളാഴ്ച തിരച്ചില്‍ നടത്തിയ ഓസ്‌ട്രേലിയന്‍ വിമാനം രണ്ട് വസ്തുക്കളും ചൈനീസ് വിമാനം രണ്ട് വലിയവയടക്കം ഏതാനും വസ്തുക്കളും  കണ്ടത്തെിയിട്ടുണ്ട്. ഇവ വീണ്ടെടുക്കാനായി ഒരു കപ്പല്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്. വിമാനത്തിനായുള്ള തിരച്ചിലില്‍ അതീവ നിര്‍ണായകമെന്നു പ്രതീക്ഷിക്കുന്ന ഈ അവശിഷ്ടം മണിക്കൂറുകള്‍ക്കകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു.കണ്ടത്തെിയ ഒരു വസ്തു വൃത്താകൃതിയിലുള്ളതാണ്. ഇതിന്‍െറ നിറം പച്ചയോ ചാരമോ ആണ്. മറ്റൊരു വസ്തു ദീര്‍ഘ ചതുരാകൃതിയില്‍ ഓറഞ്ച് നിറത്തിലുള്ളതാണ്. ചൈനീസ് സൈനിക വിമാനങ്ങള്‍ നേരത്തേ കണ്ട വസ്തുക്കള്‍ ചതുരാകൃതിയില്‍ വെള്ളനിറത്തിലുള്ളതായിരുന്നു.ഇവ ഏതാനും മണിക്കൂറുകള്‍ക്കകം ശേഖരിക്കാനാവുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു. ക്രെയ്‌നടക്കമുള്ള സൗകര്യങ്ങളുള്ള ‘എച്ച് എം എ എസ് സക്‌സസ്’ എന്ന ഓസ്‌ട്രേലിയന്‍ നാവികസേന കപ്പല്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെയെങ്കിലും ഇവ കണ്ടെടുക്കാനാവുമെന്ന് മലേഷ്യയുടെ ഗതാഗതമന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.വിമാനം കാണാതായിട്ട് പതിനാറ് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങള്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു.തെരച്ചില്‍ തുടരുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ഓസ്ട്രേലിയയും ചൈനയും അറിയിച്ചിരുന്നു. ഒടുവില്‍ വിമാനം തകര്‍ന്നതാണെന്ന സ്ഥിരീകരണവുമായി മലേഷ്യന്‍ രംഗത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനദുരന്തങ്ങളില്‍ ഒന്നായി ഇത് മാറിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News