Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്വാലാലംപൂര്‍:മലേഷ്യയിലെ കൊലാലംപുരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായതായി.വിമാനത്തില്‍ 227 യാത്രക്കാരും. പന്ത്രണ്ട് ജീവനക്കാരുമാണ് ഉള്ളത്.രണ്ട് കുട്ടികളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.പുലര്‍ച്ചെ രണ്ടു മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നെന്ന് മലേഷ്യന്‍ എയര്‍വെയ്‌സ് അറിയിച്ചു. 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ട്. ഇതില്‍ 160 പേരും ചൈനക്കാരാണ്.എംഎച്ച് 370 എന്ന ബോയിംഗ് വിമാനമാണ് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ കാണാതായത്. ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ വിമാനം എത്തിയിട്ടില്ലെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അര്‍ധരാത്രിക്കു ശേഷമാണ് കൊലാലംപുരില്‍ നിന്ന് വിമാനം പുറപ്പെട്ടത്. രാവിലെ 6.30ന് ബെയ്ജിങ്ങിലെത്തേണ്ട വിമാനമാണ് കാണാതായത്.വിമാനം കാണാതായ വിവരം മലേഷ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് ജുഹാരി യഹ്യയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിമാനത്തിന്റെ സ്ഥാനം കണ്ടെത്താനുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.വിമാനത്തിലുള്ളവരുടെ ബന്ധുക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി +603 7884 1234 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
Leave a Reply