Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:15 am

Menu

Published on March 8, 2014 at 2:43 pm

കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

malaysia-airlines-plane-with-239-aboard-crashes-into-south-china-sea

ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബീജീങിലേക്ക് യാത്രതിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വിയറ്റ്‌നാമില്‍ കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍.വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 14 രാജ്യങ്ങളില്‍ നിന്നുള്ള 227 യാത്രക്കാരും 12 ജീവനക്കാരുമടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 158 പേരും ചൈനക്കാരാണെന്ന്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. തകര്‍ന്നു വീണ സ്ഥലത്ത് ബോട്ട് സര്‍വ്വീസുകളില്ലാത്തതിനാല്‍ സമീപപ്രദേശങ്ങളില്‍ നിന്നും ബോട്ടുകളെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലേഷ്യയും വിയറ്റ്‌നാമും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 2.40നാണ് കാണാതാകുന്നത്. പുലര്‍ച്ചെ 6.30 നാണ് ബീജിങില്‍ എത്തേണ്ടിയിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News