Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 7:35 pm

Menu

Published on August 29, 2014 at 3:02 pm

കാണാതായ മലേഷ്യന്‍ വിമാനം പതിച്ച സ്ഥലത്തെ കുറിച്ച് പുതിയ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം

malaysia-australia-to-share-sea-search

പെർത്ത് : ബെയ്ജിങ്ങിലേക്കുള്ള യാത്രാ മധ്യേ കാണാതായ മലേഷ്യന്‍ വിമാനം പതിച്ച സ്ഥലത്തെക്കുറിച്ച് പുതിയ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം .ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തോടു ചേര്‍ന്നുതന്നെയാണ് വിമാനം പതിച്ചതെങ്കിലും പെര്‍ത്തിന് 1,000 മൈല്‍ അകലെ 23,000 ചതുരശ്ര മൈല്‍ ഭാഗത്താണെന്ന് അന്വേഷണ സംഘം നിര്‍ണയിച്ചിട്ടുണ്ട്. സാറ്റ്‌ലൈറ്റ് വിവരങ്ങളുടെ പുതിയ അപഗ്രഥനത്തിനൊടുവിലാണ് തിരച്ചില്‍ നടത്തേണ്ട സ്ഥലം കൃത്യമായി നിര്‍വചിച്ചിരിക്കുന്നത്‌. അടുത്ത മാസത്തോടെ ഇവിടെ തിരച്ചില്‍ ആരംഭിക്കാനാണ് പദ്ധതി. തിരച്ചില്‍ ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 237 യാത്രക്കാരുമായി  മാര്‍ച്ച് എട്ടിനാണ് ക്വാലാലംപുരില്‍നിന്ന് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതാവുന്നത്. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് മാറി ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പതിച്ചെന്നാണ് നിഗമനം. ആറു മാസത്തിലേറെയായി തുടരുന്ന അന്വേഷണത്തില്‍ ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News