Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: വായ്ക്കുള്ളില്‍ നാക്കിനടിയിലായി സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ശ്രീലങ്കക്കാരനെ വിമാനത്താവളത്തില്‍ പിടികൂടി. മുഹമ്മദ് മന്‍സൂർ (33) നെയാണ് 11 ലക്ഷം രൂപ വില വരുന്ന 44 പവൻ സ്വർണവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 180 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടകളാണ് നാക്കിനടിയില്‍ ഇരുവശത്തുമായി ഒട്ടിച്ചനിലയിൽ കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ 8.40 ന് കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനമായ യു.എല്‍-161 വന്ന ഇയാളുടെ കൈവശം മറ്റ് ലഗേജുകള്‍ക്ക് പകരം ഒരു ഹാന്‍ഡ് ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധന ഇയാളുടെ സംസാരത്തിലുണ്ടായ വ്യത്യാസത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ഇയാളെ പ്രത്യേക മുറിയില്‍ കൊണ്ടുവന്ന് നടത്തിയ ചോദ്യം ചെയ്തപ്പോൾ ആണ് വായ്ക്കകത്ത് നാക്കിനടിയില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
Leave a Reply