Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:16 pm

Menu

Published on May 24, 2014 at 10:28 am

രണ്ടുനിലക്കെട്ടിടത്തിൽ നിന്നു വീണ കുഞ്ഞിനെ രണ്ടു യുവാക്കൾ അതിസാഹസികമായി രക്ഷപ്പെടുത്തി

man-catches-one-year-old-baby-falling-from-window

ബീജിംഗ് : ചൈനയിലെ ബിയജീംങില്‍ നിന്നാണ് ഈ കാഴ്ച. രണ്ടുനിലക്കെട്ടിടത്തിന്റെ ജനലിലൂടെ താഴേയ്‌ക്ക് വീണ ഒരു കുഞ്ഞിനെ രണ്ടു വഴിയാത്രക്കാരായ രണ്ടു യുവാക്കൾ ചേര്‍ന്നു രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞായറാഴ്‌ച ശക്‌തമായ മഴയും ഇടിയും ഉള്ളപ്പോള്‍ ആയിരുന്നു സംഭവം. വഴിയിലൂടെ പോകുകയായിരുന്ന ഒരാൾ തൊട്ടടുത്ത രണ്ടുനില കെട്ടിടത്തിന്റെ ജനാലയില്‍ ഒരു കുഞ്ഞ് കയറുന്നത്‌ കണ്ടു. കുഞ്ഞ് താഴേക്ക് വീഴുമെന്നു ഭയന്ന ഇയാൾ കുഞ്ഞു വീണാൽ രക്ഷിക്കാൻ ഉള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു. അപ്പോൾ അത് കണ്ട മറ്റൊരാൾ കൂടെ ഇയാളെ സഹായിക്കാൻ എത്തുകയും ചെയ്തു. കുഞ്ഞ് ഉടൻ തന്നെ ജനലിൽ നിന്നും പിടിവിട്ടു താഴേക്ക്‌ വീഴുകയും ഭദ്രമായി ഇവരുടെ കൈകളിൽ വന്നു പതിക്കുകയും ചെയ്യുന്നതായാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്. ഉടൻ തന്നെ ഓടിയെത്തിയ ഒരു സ്ത്രീ അവരുടെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്തു കൊണ്ടു പോകുന്നതും ദൃശ്യത്തിലുണ്ട്. ചൈനീസ് ദേശീയ ടെലിവിഷനായ സിസിടിവിയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത് പിന്നീട് ലോകമാധ്യമങ്ങളില്‍ എല്ലാം ഈ ദൃശ്യങ്ങള്‍ വാര്‍ത്തയാകുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News