Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 4:17 am

Menu

Published on January 20, 2014 at 1:10 pm

വധുവിനെ കിട്ടിയില്ല;യുവാവ് ജീവനൊടുക്കി

man-ends-life-after-failing-to-get-a-bride

കൃഷ്ണഗിരി : വധുവിനെ ലഭിക്കാത്ത വിഷമത്തില്‍ മനം നൊന്ത് യുവാവ് തൂങ്ങി മരിച്ചു.കൃഷ്ണഗിരിയിലെ മാദരഹള്ളിയിലാണ് അനുയോജ്യയായ വധുവിനെ കിട്ടാത്തിനാല്‍ 27 കാരന്‍ ആത്ഹമഹത്യ ചെയ്തത്.എം കാര്‍ത്തികേയന്‍ എന്ന യുവാവാണ് പെണ്ണ് കിട്ടാത്തതിനാല്‍ തൂങ്ങി മരിച്ചത്.ഏറെ നാളായി ഇയാള്‍ക്ക് വേണ്ടി വധുവിനെ അന്വേഷിയ്ക്കുകയായിരുന്നു മാതാപിതാക്കള്‍.എന്നാല്‍ കാര്‍ത്തികേയന് അനുയോജ്യയായ വധുവിനെ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.കച്ചവടക്കാരാനാണ് കാര്‍ത്തികേയന്‍.പൊങ്കലിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തികേയൻറെ അച്ഛനും അമ്മയും അടുത്തുള്ള ഗ്രാമത്തിലേയ്ക്ക് വിവാഹാലോചനയുമായി പോയി.എന്നാല്‍ പെണ്‍കുട്ടി വിവാഹാലോചന നിരസിച്ചു.വൈകാതെ ഈ വാര്‍ത്ത യുവാവ് അറിഞ്ഞു.തുടര്‍ന്ന് ഇയാളെ കാണാതായി.ജനവരി 18 നാണ് ഇയാളെ ഒബൂളി നദിയ്ക്കരികെ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം കൃഷ്ണഗിരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News