Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഞ്ഞിരപ്പള്ളി: സ്വര്‍ണമാലയ്ക്ക് വേണ്ടി സുഹൃത്തും സഹായിയും ചേർന്ന് യുവാവിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു. മുണ്ടക്കയം പറത്താനം മാരൂര്‍ ജോസഫിന്റെ മകന്‍ ടോം ജോസഫിനെ(26) യാണ് സുഹൃത്തായ ദീപുവും സഹായി വിക്രമും കൂടി ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെകുറിച്ച് പോലീസ് ഇങ്ങനെ പറയുന്നു. മുണ്ടക്കയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദീപു അവിടെ വച്ച് കാന്‍റീനിലെ ജീവനക്കാരനായിരുന്ന ടോമിനെ പരിചയപ്പെടുകയായിരുന്നു. ശരീരത്തിലെ പേശികള്‍ ക്ഷയിക്കുന്ന രോഗമായിരുന്നു ദീപുവിന്. ദീപുവിന്റെ ഇരു കാലുകളും തളർന്നുപോയിരുന്നു.സാമ്പത്തികം കുറഞ്ഞിരുന്ന ദീപുവിനെ പലപ്പോഴും ടോമായിരുന്നു സഹായിച്ചിരുന്നത്. ടോമിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദീപു വിക്രമിനെ കോട്ടയത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ദീപുവിന് ഡോക്ടറുടെ അടുത്ത് പോകാനുണ്ടെന്ന് പറഞ്ഞ് കാഞ്ഞിരപ്പള്ളിയിലെത്തി ടോമിനെയും കൂട്ടി അവിടെ നിന്ന് ഭക്ഷണവും വാങ്ങി പോവുകയായിരുന്നു. കൂവപ്പല്ലിയിൽ വച്ച് മൂവരു ഭക്ഷണം കഴിച്ചു. ടോമിന്റെ ഭക്ഷണത്തിൽ അവർ സയനൈഡ് കലർത്തിയിരുന്നു. ബോധം പോയ ടോമിനെ തമിഴ് നാട്ടിലെത്തിച്ച് അവിടെ വച്ച് പെട്രോളൊഴിച്ച് കത്തിച്ചതിനു ശേഷം ടോമിന്റെ ശരീരത്തിലുണ്ടായിരുന്ന മാലയും പ്ഴസും അവർ എടുക്കുകയായിരുന്നു.
Leave a Reply