Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ∙ ഷൂട്ടിങ് നടക്കുന്നതിനിടെ മുംബൈ ഫിലിം സിറ്റിയിൽ വെടിവയ്പ്പ്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.ഒരു സുരക്ഷാ ഏജൻസിയുടെ ഉടമയായ രാജു ഷിൻഡേ എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ രാജുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. കയ്യിലും വയറ്റിലും വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. പ്രതികളെ പിൻതുടർന്നെങ്കിലും പിടികൂടാനായില്ലെന്നാണറിയുന്നത്. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ സംഭവസമയം ഫിലിം സിറ്റിയിൽ ഉണ്ടായിരുന്നു. തങ്ങൾ നിൽക്കുന്നിടത്ത് നിന്നും 20 അടി അകലെയായാണ് വെടിവയ്പ്പ് നടന്നതെന്ന് ബച്ചൻ ട്വീറ്റ് ചെയ്തു. വെടിയേറ്റയാൾ കൊല്ലപ്പെട്ടു എന്നായിരുന്നു ബച്ചന്റെ ട്വീറ്റിൽ പറഞ്ഞത്.