Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:25 am

Menu

Published on August 25, 2013 at 6:47 pm

വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവിൽ പോയ യുവാവ് അറസ്റ്റില്‍

man-who-tried-to-abuse-a-foregin-lady-is-under-arrest

പൊന്നാനി: 20 കാരിയായ ജര്‍മന്‍ യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ വിവാഹത്തില്‍ പോയപ്പോൾ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രെമിച്ച അട്ടാണി അനീഷിനെ(29)യാണ് പൊന്നാനി സി.ഐ പി. അബ്ദുള്‍മുനീര്‍ ശനിയാഴ്ച പുലര്‍ച്ചെ മട്ടാഞ്ചേരിയില്‍നിന്ന് അറസ്റ്റുചെയ്തത്.

പൊന്നാനി ബസ്സ്റ്റാന്‍ഡിന് സമീപം താമസക്കാരനും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ജോലിക്കാരനുമായ അലിയുടെ ജ്യേഷ്ഠന്റെ മകളുടെ കല്യാണത്തിന് പോയപ്പോൾ ആണ് സംഭവം നടന്നത്. വിദേശികള്‍ക്ക് ഗൈഡായി പോകാറുള്ള ഹോട്ടല്‍ ജീവനക്കാരനായ അലിയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍കാരിയായ യുവതിയും സുഹൃത്തുക്കളും മറ്റു മൂന്ന് യുവതികളും ചേര്‍ന്ന് പൊന്നാനിയില്‍ വിവാഹത്തിനെത്തിയത്. അലിയുടെ തന്നെ സുഹൃത്താണ് അട്ടാണി അനീഷ്. അനീഷും വിവാഹത്തിനെത്തിയിരുന്നു. അലിയുടെ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി. രാത്രി രണ്ടു മണിയോടെ യുവതിയുടെ മുറിയില്‍ കയറി വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി ബഹളംവെക്കുകയും വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദംകേട്ട് ഓടിക്കൂടുകയും ചെയ്തു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു . ഒളിവില്‍പോയ അനീഷ് മാസങ്ങള്‍ക്കുശേഷമാണ് ശനിയാഴ്ച പോലീസ് പിടിയിലായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News