Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 12:52 am

Menu

Published on September 24, 2014 at 10:08 am

ചരിത്രം കുറിച്ച് ഇന്ത്യ ; മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍…

mangalyaan-successfully-enters-mars-orbiter

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍.300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട ശേഷം ബുധനാഴ്ച രാവിലെ 7.17നാണ്  മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.ഇതോടെ പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയത്തിലെ ത്തിച്ച ആദ്യ ഏഷ്യന്‍ രാജ്യം രാജ്യം എന്ന ബഹുമതി  ഇന്ത്യയ്ക്ക് സ്വന്തമായി.അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സീസ് എന്നിവരാണ് ചൊവ്വാ ദൗത്യത്തില്‍ മുമ്പ് വിജയം വരിച്ചവര്‍.എന്നാല്‍ ഇവരാരും ആദ്യ ദൗത്യത്തില്‍ വിജയിച്ചിരുന്നില്ല.     ബുധനാഴ്ച പുലര്‍ച്ചെ 4.17ന് ചൊവ്വയുടെ സമീപത്ത് എത്തിയ മംഗള്‍യാന്‍, മെമന്‍റം വീല്‍ 180 ഡിഗ്രിയിലേക്ക് തിരിച്ച് പേടകത്തിന്‍െറ നിലവിലെ ദിശയില്‍ മാറ്റം വരുത്തി. തുടര്‍ന്ന് ചൊവ്വയുടെ നിഴല്‍ മറികടന്ന പേടകം മുന്‍നിശ്ചയ പ്രകാരം പ്രധാന ദ്രവ ഇന്ധന എന്‍ജിന്‍ (ലിക്വിഡ് അപോജി മോട്ടോര്‍) 24 മിനിട്ട് പ്രവര്‍ത്തിപ്പിച്ച് സെക്കന്‍ഡില്‍ നാല് കിലോമീറ്ററായി വേഗത കുറച്ച് പ്രവേശം പൂര്‍ത്തിയാക്കി. അതേസമയം, ലാം എന്‍ജിന്‍ തകരാറിലായാല്‍ പകരം ഉപയോഗിക്കാനായി ഒരുക്കിയിരുന്ന എട്ട് ചെറു ഇന്ധന റോക്കറ്റുകള്‍ (ത്രസ്റ്ററുകള്‍) ഉപയോഗിക്കേണ്ടി വന്നില്ല.ലാം എന്‍ജിന്‍ 24 സെക്കന്‍ഡ് ജ്വലിപ്പിക്കാന്‍ 249.5 കിലോഗ്രാം ഇന്ധനമാണ് വേണ്ടിവന്നത്. ചൊവ്വയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലം (പെരിജി) 423 കിലോമീറ്ററും ഏറ്റവും കൂടിയ അകലം (അപോജി) 80,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോള്‍ പേടകം സഞ്ചരിക്കുന്നത്. പേടകം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ ട്വിറ്ററിലൂടെ അറിയിച്ചു.2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി – സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യിലെ ശാസ്ത്രജ്ഞര്‍. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചപോലെ, പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മംഗളമായത്. പുലര്‍ച്ചെ 4.17ന് മംഗള്‍യാനിലെ മീഡിയം ഗെയിന്‍ ആന്റിന ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സജ്ജമായി. 4.49 ഓടെ ആന്റിനയില്‍ നി്ന്നും സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങി. 6.56 ന് ശേഷം മൊമന്റം വീലിന്റെ സഹായത്തോടെ പേടകം തനിയെ പുറംതിരിഞ്ഞു. മംഗള്‍യാന്റെ സഞ്ചാരഗതിയിലേക്ക് സൂര്യനും ചൊവ്വയും ഒരേസമയം കടന്നുവന്നതിനാല്‍ 7.12 നു ശേഷം പേടകം ചൊവ്വയുടെ നിഴലിലേക്ക് മറഞ്ഞു. ഇതോടെ പേടകവും ഭൂമിയുമായുള്ള ബന്ധവും പൂര്‍ണമായി മുറിഞ്ഞു.ഈ സമയം ചലനത്തിന് ആവശ്യമായ ഊര്‍ജം സ്വന്തം ബാറ്ററികളില്‍ നിന്ന് സ്വീകരിച്ചാണ് മംഗള്‍യാന്‍ നീങ്ങിയത്. 7.17 മുതല്‍ 7.41 വരെ പേടകത്തിലെ ‘ലാം യന്ത്ര’വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിപ്പിച്ചു. ഇതോടെ 22 കിലോമീറ്ററില്‍നിന്ന് 4 കിലോമീറ്ററായി വേഗം കുറഞ്ഞ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ ഒതുങ്ങി വലംവെച്ചുതുടങ്ങി. അതേസമയം ,മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

mangal

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News