Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 1:57 pm

Menu

Published on August 19, 2014 at 5:27 pm

ഇറോം ശര്‍മ്മിളയെ വീട്ടുതടങ്കലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി

manipur-court-orders-release-of-activist-irom-sharmila

ഇംഫാല്‍:പതിനാല് വര്‍ഷമായി നിരഹാര സമരം നടത്തുന്ന ഇറോം ശര്‍മ്മിളയെ വീട്ടുതടങ്കലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി. ഷര്‍മിളയ്‌ക്കെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി കേസെടുക്കാനാകില്ലെന്നും, അവര്‍ക്കെതിരെയുള്ളത്   ആരോപണങ്ങള്‍ മാത്രമാണെന്നും കോടതി പറഞ്ഞു. ആരോപണങ്ങളുടെ നിചസ്ഥിതി ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. ആത്മഹത്യ ചെയ്‌തേക്കുമെന്ന ഭയത്തെ തുടര്‍ന്ന് 42 കാരിയായ ഇറോം ശര്‍മ്മിളയെ പോലീസ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 14 വര്‍ഷമായി മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേകാധികാരത്തിനെതിരെ ഉപവാസമനുഷ്ഠിക്കുന്ന ശര്‍മ്മിളയ്‌ക്കെതിരെ മണിപ്പൂര്‍ ഗവണ്‍മെന്റ് ആത്മഹത്യശ്രമത്തിന് കേസെടുത്തിരുന്നു. സൈന്യത്തിന്റെ പ്രത്യേക അധികാരത്തിന്റെ പേരില്‍ പൗരന്‍മാരെ കൊന്നൊടുക്കുന്ന ഗവണ്‍മെന്റ് നയത്തിനെതിരെ 2000 മുതല്‍ നിരാഹര സമരത്തിലാണ് ശര്‍മ്മിള. അസം റൈഫിള്‍സ് ഇംഫാലില്‍ 14 പേരെ വെടിവെച്ച് കൊന്നതിനു പിന്നാലെയാണ് ഇറോം ശര്‍മിള സമരം ആരംഭിച്ചത്.ശാരീരികാവസ്ഥ മോശമായതിനാല്‍ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഷര്‍മിളയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നിരാഹാരം തുടരുന്നതിനാല്‍ കുഴലിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ഷര്‍മിളയുടെ ജീവന്‍ നിലനിറുത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News