Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗയ: നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കാനിരിക്കുന്ന പ്രദേശത്തിനരികെ മാവോയിസ്റ്റ് ആക്രമണം. ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളില്‍ ശക്തമായ രണ്ട് ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്.പ്രദേശത്ത് രണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ തകര്‍ന്നിട്ടുണ്ട്.രണ്ട് തിരഞ്ഞെടുപ്പ് റാലികളാണ് ഇന്ന് വൈകീട്ട് ബിജെപി ഇവിടെ നടത്താനിരുന്നത്.നൂറോളം മാവോവാദികള്‍ ചേര്‍ന്നാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് നിഷാന്ത് തിവാരി പറഞ്ഞു. ഗയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായ സ്ഥലം.കഴിഞ്ഞ ഒക്ടോബര്‍ 27ന് പട്‌നയിലെ ഗാന്ധിമൈതാനത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മോദിയുടെ റാലി നടക്കാനിരിക്കെയായിരുന്നു സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ തഹ്‌സീന്‍ അഖ്തറായിരുന്നു സ്‌ഫോടനങ്ങള്‍ പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
Leave a Reply