Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:07 am

Menu

Published on March 3, 2015 at 2:30 pm

ഒളിംപിക്‌സ് മെഡൽ ജേതാവ് മേരികോം വിരമിക്കുന്നു

mary-kom-decides-to-quit-boxing-after-rio-olympics

ദില്ലി:ഒളിംപിക്‌ മെഡല്‍ ജേതാവ്‌ എം.സി മേരി കോം വിരമിക്കാനൊരുങ്ങുന്നു. 2016ല്‍നടക്കുന്ന റിയോ ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്ന്മേരി കോം തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. വിരമിക്കലിന് ശേഷം ഇംഫാലില്‍ താന്‍ സ്ഥാപിക്കുന്ന ബോക്‌സിംഗ് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് മേരികോമിൻറെ തീരുമാനം. തന്റെ കരിയറിലെ അവസാന മത്സരമായ റിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണമെഡല്‍ നേടി ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ സന്തോഷം നേടിക്കൊടുക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് മേരികോം അറിയിച്ചു. 2012ല്‍ നടന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് മേരികോം. തന്റെ മൂന്നാമത്തെ കുട്ടിക്ക്‌ ഇപ്പോൾ രണ്ടു വയസായെന്നും ഇത്‌ വിരമിക്കാനുള്ള ഉചിതമായ സമയമാണെന്നും മേരികോം പറഞ്ഞു. ബോക്‌സിംഗ് അക്കാഡമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

Loading...

Comments are closed.

More News