Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:12 pm

Menu

Published on September 22, 2014 at 10:21 am

അമേരിക്കയുടെ മാവെന്‍ ചൊവ്വാ ഭ്രമണപഫത്തില്‍

maven-successfully-enters-mars-orbit

വാഷിങ്ടണ്‍ : അമേരിക്കയുടെ  ചൊവ്വാ പര്യവേക്ഷണ പേടകമായ  മാവെന്‍ (മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വൊളറ്റൈല്‍ എവല്യൂഷന്‍)  ചൊവ്വാ പര്യവേക്ഷണ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സമയം രാവിലെ 8.04 നാണ് മവെന്‍ ഭ്രമണപഥത്തിലെത്തിയത്. 2013 നവംബര്‍ 13ന് നാസ വിക്ഷേപിച്ച മേവന്‍ 10 മാസമെടുത്ത് 71.1 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതല അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള മാവെന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയാണ് വിക്ഷേപിച്ചത്. ചൊവ്വയില്‍ ഇറങ്ങാതെ തന്നെ മവേന്‍ അന്തരീക്ഷത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ചൊവ്വയുടെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കാന്‍ വേണ്ടി മാത്രമായി അയച്ച ആദ്യത്തെ ഉപഗ്രഹമാണ് മേവന്‍. 33 മിനിട്ട് നീണ്ട ജ്വലനത്തിലൂടെയാണ് പേടകം ചൊവ്വയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ ചൊവ്വയോടുത്തുകൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News