Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 4:11 pm

Menu

Published on December 18, 2014 at 11:48 am

ചൊവ്വയിൽ മീഥേൻ കണ്ടെത്തി ;ജീവസാന്നിധ്യത്തിന് കൂടുതല്‍ തെളിവുകള്‍

methane-discovered-on-mars

മിയാമി:ചൊവ്വയില്‍ ജീവസാന്നിധ്യത്തിന് കൂടുതൽ തെളിവുകൾ ശാസ്ത്രലോകത്തിന് ലഭിച്ചതായി സൂചന. നാസ ചൊവ്വയില്‍ ഇറക്കിയ ക്യൂരിയോസിറ്റി റോവര്‍ എന്ന റോബോട്ടിക് പേടകമാണ് ചൊവ്വ പ്രതലത്തില്‍ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍, വാതകത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നത് വ്യക്തമല്ല. അമേരിക്കാ ജേണല്‍ സയന്‍സിലാണ് 2012 മുതല്‍ ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന റോവറിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. റോവര്‍ ചൊവ്വയിലെ പാറകള്‍ തുളച്ച് ശേഖരിച്ച വസ്തുക്കളില്‍ കണ്ടെത്തിയ മീഥേന്‍ സാന്നിധ്യം ഗ്രഹത്തില്‍ മുമ്പോ ഇപ്പോഴോ ജീവന്‍ നിലനില്‍ക്കുന്നതിന്റെ സൂചനകളാവാം. എന്നാൽ ഇത് ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിന്റെ തെളിവാകാം മീഥേന്‍ സാന്നിധ്യമെന്ന് കരുതുന്നവരുണ്ട്. എന്നാൽ മീഥേൻ സാന്നിധ്യം വർദ്ധിക്കുന്നതും ആഴ്ചകൾ കൊണ്ട് അപ്രത്യക്ഷമാകുന്നതും ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News