Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എ.വി ജോര്‍ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്ത് പുറത്താക്കി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇല്ലാത്ത യോഗ്യത എഴുതിച്ചേര്‍ത്ത് ബയോഡാറ്റ തിരുത്തി വൈസ് ചാന്‍സലര്‍ നിയമനം നേടിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി .ഗവര്‍ണര്‍ വിസിയെ പുറത്താക്കിക്കൊണ്ടുള്ള കത്ത് കൈമാറി. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കുന്നത്. എ വി ജോര്‍ജ് കത്ത് ഏറ്റുവാങ്ങി. പുറത്താക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കരട് ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. ബയോഡേറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി നിയമനം നേടി എന്നതാണ് എം.ജി വിസിയ്ക്ക് എതിരായ പരാതി. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സജീവാണ് വിസിക്കെതിരെ പരാതി നല്‍കിയത്. വൈസ് ചാന്‍സലറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണെന്ന് നേരത്തെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എംജി ജോര്‍ജിന്റെ അന്വേഷണ ആവശ്യങ്ങള്‍ സുപ്രിംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം ഗവര്‍ണര്‍ക്ക് വിട്ടത്.
Leave a Reply