Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്നി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗത്ത്, ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 2500 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ആണ് അവശിഷ്ടങ്ങളാണെന്ന നിഗമനം ശക്തി പെടുന്നു.ഇവിടെ കണ്ടെത്തിയ, വിമാനച്ചിറകിന്റെ പ്രധാന ഭാഗങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കണ്ടെത്തിയിട്ടുള്ള ചിത്രങ്ങള്‍ വിമാനത്തിന്റെ ഭാഗങ്ങളാകാമെന്നു ബലമായി സംശയിക്കാമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി(എംഎംഎസ്എ)ക്കാണ് വിമാനഭാഗങ്ങള്‍ സംബന്ധിച്ച സൂചന ലഭിച്ചത്.കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട് അറിയിച്ചിരുന്നു. തിരച്ചിലിന് കൂടുതല്‍ വിമാനങ്ങള്‍ അയച്ചു തെളിവുകള്‍ വിശ്വാസയോഗ്യമാണെന്നും ടോണി അബട്ട് വ്യക്തമാക്കി.ഇവിടെ കണ്ടെത്തിയ, വിമാനച്ചിറകിന്റെ പ്രധാന ഭാഗമെന്നു സംശയിക്കുന്ന വസ്തുവിന് 24 മീറ്റര്‍ നീളമുണ്ട്. രണ്ടാമത്തെ അവശിഷ്ടത്തിന് അഞ്ചു മീറ്ററാണു നീളം. കൂടുതല്‍ ഛിന്നഭിന്നമാകാതെ ഇത്രയും നീളമുള്ള വസ്തു കണ്ട സാഹചര്യത്തില്‍, വിമാനം വെള്ളത്തില്‍ വീണശേഷമാകാം തകര്‍ന്നതെന്നും കരുതുന്നു. അവശിഷ്ടങ്ങള്‍ രണ്ടും കടലില്‍ ആയിരക്കണക്കിനു മീറ്റര്‍ താഴെയാണ്. വളരെ മോശമായ കാലാവസ്ഥ കാരണം തിരച്ചില്‍ തുടരാനായിട്ടില്ല. കടല്‍ പ്രക്ഷുബ്ധമാണ്; കനത്ത കാറ്റുമുണ്ട്. തെറ്റായ സൂചനകള്‍ ധാരാളം ലഭിക്കുന്നതിനാല്‍ ഇവ വിമാനത്തിന്റേതു തന്നെയോ എന്നു സ്ഥിരീകരിച്ചിട്ടുമില്ല. ഉപഗ്രഹചിത്രങ്ങള്‍ക്കു വ്യക്തത കുറവാണ്. ചരക്കുകപ്പലുകളില്‍ നിന്നു വീണുപോയ എന്തെങ്കിലുമാകാനും സാധ്യതയുണ്ട്. എന്നാല്‍, ഇതുവരെ കിട്ടിയതില്‍ ഏറ്റവും വിശ്വസനീയമായ സൂചനയെന്ന നിലയില്‍ തിരച്ചില്‍ ഈ മേഖലയിലേക്കു കേന്ദ്രീകരിച്ചിരിക്കുകയാണ്.മഡഗാസ്‌കറില്‍ നിന്നു മെല്‍ബണിലേക്കു പോവുകയായിരുന്ന നോര്‍വെ ചരക്കുകപ്പല്‍, ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥനപ്രകാരം ഈ മേഖലയില്‍ എത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ സഹായിക്കാന്‍ ഓസ്‌ട്രേലിയ, യുഎസ്, ന്യൂസിലന്‍ഡ് യുദ്ധവിമാനങ്ങളും സജ്ജമായി. അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ കപ്പല്‍ കൂടി ഇന്നെത്തും. ചൈനയുടെ കപ്പലും ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്. തിരച്ചില്‍ ഇന്നു തുടരും. മാര്‍ച്ച് എട്ടിനാണ് അഞ്ചു ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 11 ജീവനക്കാരുമുള്ള മലേഷ്യന്‍ വിമാനം ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
Leave a Reply