Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 10:33 pm

Menu

Published on January 30, 2014 at 4:31 pm

ഷുമാക്കര്‍ കോമ വിട്ടുണരുന്നു….

michael-schumacher-being-woken-up-from-induced-coma

സ്‌കീയിങിനിടയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തലച്ചോറിന് ഗുരുതര പരുക്കുകളുമായി ചികിത്സയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കറിനെ മെഡിക്കല്‍ കോമയില്‍ നിന്നും ഉണര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.  ഷൂമാക്കര്‍ മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.ഒരു ഫ്രഞ്ച് ദിനപ്പത്രമാണ്  ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തിന് സമ്പൂര്‍ണ സ്ഥിരീകരണം നല്‍കാന്‍ അദ്ദേഹത്തെ ചികില്‍സിക്കുന്ന ഗ്രനോബ്ള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല.ഡിസംബര്‍ 29 നാണ് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരക്കടുത്തുള്ള റിസോര്‍ട്ടില്‍ സ്‌കീയിങ്നടത്തുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമിയുടെ നില കഴിഞ്ഞ ഒരുമാസമായി എന്ത് സംഭവിക്കും എന്ന് പറയാനാവാത്ത സ്ഥിതിയിലായിരുന്നു.ഏഴു തവണ ലോക ചാമ്പ്യനായ ഈ 45 കാരനുവേണ്ടി പ്രാര്‍ഥനയുമായി കാത്തിരിക്കുകയാണ് ആരാധക ലോകം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News