Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജെനീവ: ഫോര്‍മുല വണ്‍ മുൻ ഇതിഹാസം മൈക്കിള്‍ ഷുമാക്കര്‍ ആസ്പത്രി വിട്ടു. സ്‌കീയിംഗിനിടെ ഗുരുതരപരുക്കേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡിലെ യുണിവേര്‍സിറ്റി ഓഫ് ലുസേന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷുമാക്കറിന്റെ മാനേജര്‍ സബിന്‍ കെമ്മാണ് ഷുമാക്കർ ആശുപത്രി വിടുന്ന കാര്യം അറിയിച്ചത്.അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും ഇനി തുടർന്നുള്ള ചികിത്സ വീട്ടിൽ വെച്ചായിരിക്കും നടത്തുകയെന്നും മാനേജർ പറഞ്ഞു. 2013 ഡിസംബര്‍ 29നായിരുന്നു ഷുമാക്കറിന് അപകടം സംഭവിച്ചത്.ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തുന്നതിനിടെ പാറയില്‍ തലയടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഫ്രാന്‍സിലെ ഗ്രെനോബിളിലെ ആസ്പത്രിയില്‍ കോമയിലായിരുന്നു ഷുമാക്കർ. പിന്നീട് കോമയില്‍ നിന്ന് അതിജീവിച്ചതിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേനിലേക്ക് മാറ്റുകയായിരുന്നു.തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. 1991 ൽ ഫോര്‍മുലാ വണ്ണില്‍ അരങ്ങേറിയ മൈക്കിള്‍ ഷുമാക്കര്‍ ഏഴ് കിരീടങ്ങളും 2000മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ച് കിരീടങ്ങളും നേടിയിട്ടുണ്ട്.
Leave a Reply