Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:20 am

Menu

Published on January 17, 2014 at 3:39 pm

ഷുമാക്കറിൻറെ അവസ്ഥ അതീവ ഗുരുതരം;സ്ഥിരമായി കോമയിലാവാന്‍ സാധ്യതയെന്ന് റിപ്പോർട്ട്;ലോക ചമ്പ്യനായി പ്രാർത്ഥനകളോടെ ആരാധകർ

michael-schumacher-fighting-for-life-in-coma

ഫോര്‍മുലാ വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറി ശേഷിക്കുന്ന കാലം കോമയിലേക്കെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ 19 ദിവസമായി കോമയില്‍ കഴിയുന്ന ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മങ്ങിയെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും ബന്ധുക്കളും വ്യക്തമാക്കി.വേഗത്തിൻറെ പ്രിയതാരം ഇപ്പോഴും മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.2013 ഡിസംബര്‍ 29 ന് ഞായറാഴ്ച ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കറിന് അപകടം സംഭവിച്ചത്.ബാലന്‍സ് തെറ്റി ഷൂമാക്കര്‍ സമീപത്തെ പാറയിലിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആസ്പത്രിയിലേക്ക് മാറ്റി.എന്ത് സംഭവിക്കും എന്ന് പറയാനാകാത്ത സ്ഥിതിയാണുള്ളതെന്നാണ് ഷൂമാക്കറിനെ ചികിത്സിക്കുന്ന ഗ്രനോബള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.ഷൂമാക്കറിൻറെ തലച്ചോറിലേക്കുള്ള ഓക്സിജൻറെ അളവിലുള്ള വ്യതിയാനമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നതിലുള്ള ഒരു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.സാധാരണ ഗതിയിൽ കോമയിൽ നിന്ന് 14 ദിവസം കഴിയുമ്പോൾ സ്വബോധത്തിലേക്ക് തിരിച്ചു വരാറുണ്ടെന്നും എന്നാൽ ഷൂമാക്കർ 18 ദിവസങ്ങളായി കോമയിൽ തുടരുകയാണെന്നും ഡോക്ടർമാർ സൂചിപ്പിച്ചു.തുടർച്ചയായി കോമയിൽ കഴിയുന്നത് തലച്ചോറിനെ കാര്യമായി ബാധിക്കുമെന്നും ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാരുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.കാത്തിരിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News