Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ഇന്ന് രാവിലെ സാധാരണ പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.
Leave a Reply