Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടുനീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ കപ്പല്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 112 ആയി. ശനിയാഴ്ചയാണ് സംഭവം. അന്നേ ദിവസം 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 50 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് മരണ സംഖ്യ ഉയര്‍ന്നത്.
180 ഓളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 68 പേരെ രക്ഷപ്പെടുത്തിയെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. 100 പേരും തുനീഷ്യക്കാരാണ്.തുര്‍ക്കി സ്വദേശികളും കപ്പലിലുണ്ടായിരുന്നു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടയിലായി.

ടുനീഷ്യയില്‍ നിന്നും തൊഴിലും ഭേദപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇങ്ങനെ യൂറോപ്പിലേക്ക് പോകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത്തരത്തിലുള്ള അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 44 പേര്‍ മരിച്ചിരുന്നു.
Leave a Reply