Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മുകാശ്മീര്‍ :അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിവയ്പ്പ് നടത്തി. ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്ന് പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്.വെടിവെയ്പ്പിൽ നാലു പേർക്ക് പരുക്കേറ്റു. പാക് പ്രകോപനത്തെ തുടർന്ന് ബിഎസ്എഫ് ജവാൻമാർ ശക്തമായി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പ് രൂക്ഷമായിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.ബുധനാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. രണ്ട് ബിഎസ്എഫ് ജവാൻമാരടക്കം നാലു പേർക്കു പരുക്കേറ്റിരുന്നു.
Leave a Reply