Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: പതിനഞ്ചുകാരിയെ 5 പേർ ചേർന്ന് തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാല്‍സംഗം ചെയ്തു .ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം. സ്‌കൂളിലേക്ക് പോവുന്ന വഴി 5 പേർ ചേർന്ന് പെണ്‍കുട്ടിയെ ഒഴിഞ്ഞ വീട്ടിലെത്തിച്ച് തോക്ക് ചൂണ്ടി കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.കൂടാതെ പ്രതികള്‍ ബലാത്സംഗരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും വിവരം പുറത്തുപറഞ്ഞാല്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഭീഷണി പേടിച്ച് സംഭവം പെണ്‍കുട്ടി പുറത്തുപറഞ്ഞതുമില്ല.എന്നാൽ ശാരീരികപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെ വീട്ടുകാരോട് വിവരം തുറന്നുപറഞ്ഞപ്പോഴാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കൗമാരക്കാരടക്കം മൂന്നുപേരെ പോലീസ് പിടികൂടുകയായിരുന്നു .ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുകൂടിയാണ്. പിടിയിലാകാനുള്ള രണ്ടുപേര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Leave a Reply