Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്യ സിറ്റി (ചൈന): ഇന്ത്യയിൽ നിന്ന് വീണ്ടുമൊരു ലോകസുന്ദരി. പതിനേഴു വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം വീണ്ടുമെത്തുന്നത്. ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളി ഇന്ത്യയുടെ മാനുഷി ചില്ലറാണ് ഒന്നാമതെത്തിയത്. ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. 2000ത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിയാണ്. ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലാണ് നിലവിൽ പഠിക്കുന്നത്. ഡോക്ടർമാരാണ് മാനുഷിയുടെ മാതാപിതാക്കൾ. ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ഈ മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി തന്നെ സ്വന്തമാക്കിയിരുന്നു. അതുപോലെ ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി തന്നെ വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പായും മിസ് മെക്സിക്കോ ആൻഡ്രിയ മിസ സെക്കൻഡ് റണ്ണറപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ജൂണിൽ നടന്ന ഫെമിനയുടെ മിസ് ഇന്ത്യയിൽ കിരീടം നേടികൊണ്ടാണ് ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് മാനുഷി യോഗ്യത നേടിയത്. ഇതോടെ മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി മാനുഷി. 2016ലെ ലോകസുന്ദരി മിസ് പ്യൂർട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം അണിയിച്ചത്.
Leave a Reply