Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാഞ്ചി: നാലുവയസുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 15 മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. കുട്ടി ബലാത്സംഗത്തിന് ഇരയായതിന്റെ സൂചനകളുമുണ്ട്.ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് ഗ്രാമവാസികളില്‍ ചിലര്‍ പോലീസിനെ അറിയിച്ചു. അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിച്ചുവരുന്നുണ്ട്.
കുട്ടിയെ കാണാതായി എന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, സംഭവസ്ഥലത്ത് എത്തിയ എ.എസ്.ഐയെ നാട്ടുകാര്‍ വളഞ്ഞു.
റാഞ്ചി സര്‍ദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്ക് മുമ്പാണ് 19കാരിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവം നടന്നത് .സ്ത്രീകള്‍ക്കെതിരായ ആക്രമണം ഏറുകയാണെന്ന റിപ്പോര്‍ട്ടു പുറത്തുവന്നിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട് .
Leave a Reply