Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:31 am

Menu

Published on March 20, 2014 at 11:06 am

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി സൂചന

missing-malaysia-airlines-plane-found

ക്വാലാലംപൂര്‍:കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന .ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി പാര്‍ലമെന്റില്‍ അറിയിച്ചത്.വിമാനത്തിന്റേതെന്ന് സംശയിക്കുന്ന രണ്ട് വസ്തുക്കള്‍ കിട്ടി. ഇന്ത്യന്‍ മഹാസമുദ്ര തീരത്തു  നിന്നാണ് ഇത് കണ്ട് കിട്ടിയതെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.ആസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി(എംഎംഎസ്എ)ക്കാണ് വിമാനഭാഗങ്ങള്‍ സംബന്ധിച്ച സൂചന ലഭിച്ചത്. തെരച്ചിലിനായി കൂടുതല്‍ ആസ്‌ത്രേലിയന്‍ വിമാനങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.എന്നാല്‍, വിമാനത്തിന്റെ ഭാഗങ്ങള്‍ സമുദ്രത്തിന്റെ ഏത് ഭാഗത്താണ് കണ്ടെത്തിടതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ഈ ഭാഗത്തു തന്നെയാകും ഓസ്‌ട്രേലിയ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്നാണ് സൂചന.അഞ്ച് പുതിയ എയര്‍ക്രാഫ്റ്റുകള്‍ കൂടി അന്വേഷണത്തിനായി അയച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.239 യാത്രക്കാരുമായി കഴിഞ്ഞ എട്ടിനാണു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 എന്ന വിമാനം കാണാതായത്.റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ശേഷം വിമാനം വടക്കോട്ടോ തെക്കോട്ടോ എട്ടു മണിക്കൂര്‍ പറന്നിരിക്കാം എന്നാണു വിവരം. ഇങ്ങനെയെങ്കില്‍ വിമാനം എത്താന്‍ സാധ്യതയുള്ള മേഖല മൊത്തം 3.8 കോടി ചതുരശ്ര കിലോമീറ്ററാണ് (ഇത് ഇന്ത്യയുടെ 11 മടങ്ങിലേറെ വിസ്തീര്‍ണം വരും). ഇതില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആറുലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖലയിലാണ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം മുതല്‍ തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ വിമാനം വീണിരിക്കാം എന്ന സൂചനകളാണ് ഓസ്‌ട്രേലിയ നല്‍കുന്നതും.ചൈനയിലെ ഷിന്‍ജിയാങ്, ടിബറ്റ് മേഖലകളിലേക്കു കഴിഞ്ഞദിവസം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പാക്ക് – അഫ്ഗാന്‍ അതിര്‍ത്തിയിലെ താലിബാന്‍ മേഖലയില്‍നിന്നും വിവരമൊന്നുമില്ല. മാലദ്വീപിനു മുകളില്‍ വിമാനം കണ്ടുവെന്ന വാദങ്ങളും അന്വേഷകര്‍ തള്ളി. ആന്‍ഡമാനിലൂടെ ഒരു വിമാനം താഴ്ന്നു പറക്കുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ഇതു പഴയ ചിത്രമാണെന്നു സ്ഥിരീകരിച്ചു. തിരച്ചിലിന് 26 രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ടെങ്കിലും പലരും റഡാര്‍ വിവരങ്ങള്‍ പൂര്‍ണമായി കൈമാറുന്നില്ലെന്നു മലേഷ്യ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടു. തന്ത്രപ്രധാന സൈനിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണിത്. സമുദ്രമേഖലയിലും കരയിലും വന്‍തോതില്‍ തിരച്ചില്‍ നടത്തുന്നതിനു തങ്ങളുടെ അതിര്‍ത്തികള്‍ പൂര്‍ണമായി തുറന്നുകൊടുക്കാനും പല രാജ്യങ്ങളും മടിക്കുന്നതായും മലേഷ്യ ആരോപിച്ചു.കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യയില്‍ ഭീകരാക്രമണത്തിനായി റാഞ്ചിയതാകാമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന സ്‌ട്രോബ് ടാല്‍ബട്ടാണ് ഈ വാദവുമായി രംഗത്തെത്തിയത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News