Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍. കീഴൂര്‍ സ്വദേശി ജാഫിറിന്റെ മകന്‍ ജാസിറി(15)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ കണ്ടെത്തിയത്.
സ്‌കൂളില്‍നിന്നുള്ള യാത്രയയപ്പു ചടങ്ങിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് ജാസിറിനെ കാണാതായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. വസ്ത്രം വാങ്ങാന്‍ പോയിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്നു തിരച്ചില്‍ നടത്തുകയായിരുന്നു പൊലീസും ബന്ധുക്കളും നാട്ടുകാരും. ഇതിനിടെയാണ് മൃതദേഹം ഓവുചാലില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ സ്വദേശികളായ ചിലരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
Leave a Reply