Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 4:47 pm

Menu

Published on February 20, 2018 at 5:17 pm

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ നാട്ടുകാർ ചെയ്തത്; സംഭവം അരുണാചൽ പ്രദേശിൽ

mob-lynches-2-arunachal-men-accused-of-raping-killing-minor

ഇറ്റാനഗര്‍: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കി തല്ലിക്കൊന്നു. സഞ്ജയ് സോബാര്‍(30), ജഗ്ദീഷ് ലോഹര്‍(25) എന്നിവരെയാണ് പൊതുജനം വിചാരണ നടത്തി മര്‍ദ്ദിച്ഛ് കൊലപ്പെടുത്തിയത്. അരുണാചല്‍ പ്രദേശിലെ ലോഹിത്തിലാണ് സംഭവം. ഈ തിങ്കളാഴ്ച ആയിരുന്നു സംഭവം.

ഫെബ്രുവരി 12ന് രണ്ടുപേരും കൂടെ അഞ്ചു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് പിടികൂടുകയും കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ പോലീസ് സെഷനില്‍ ആക്കിയതിനിടെയായിരുന്നു പൊതുജനം വാക്രോ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയും പ്രതികളെ പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തത്.

വലിച്ചിറക്കിയ പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൃതദേഹത്തിന് തീയിടാന്‍ ശ്രമിച്ച നാട്ടുകാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി തടയുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ക്കെതിരെ അറസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ടണെങ്കിലും ആരെയും തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

Loading...

Comments are closed.

More News