Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുസഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ ബാഹില്‍വാലാ ഗ്രാമത്തിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ വെന്ത് മരിച്ചു. ണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇരുപത്തി അഞ്ചോളം വീടുകള്‍ അഗ്നിക്കിരയായി.തലസ്ഥാനമായ പാട്‌നയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണ് ആക്രമണ സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പിന്നോക്ക ജാതിയില്‍ പെട്ട ഒരു യുവാവ് ന്യൂനപക്ഷ വിഭാഗത്തിലെ ഒരു യുവതിയുമായി ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് ഇന്നലെ യുവാവിന്റെ മൃതദേഹം സമീപപ്രദേശത്ത് നിന്നും കണ്ടെടുത്തു. ഇതില്‍ പ്രകോപിതരായ ആള്‍കൂട്ടമാണ് യുവതി താമസിച്ചിരുന്ന ഗ്രാമം അക്രമിക്കുകയും അവിടത്തെ ആളുകളെ തീവെച്ച് കൊന്നതും.സംഭവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് രഞ്ജിത് കമാര്‍ മിശ്ര അറിയിച്ചു. സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് 40 ഓഫീസര്‍മാരടക്കം 400 പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം പ്രഖ്യാപിച്ചു.
Leave a Reply