Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വിദേശനിക്ഷേപത്തിന് ഊന്നൽ നൽകി മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റ് മന്ത്രി സദാനന്ദഗൗഡ പാർലമെന്റിൽ അവതരിപ്പിച്ചു. യാത്രാ, ചരക്ക് കൂലികള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം അനിവാര്യമായിരുന്നെന്ന് ഗൗഡ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്നും ഇതിനായി 4000 പുതിയ വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിക്കുമെന്നും ഗൗഡ പറഞ്ഞു.ജനപ്രിയ പദ്ധതികളും കെടുകാര്യസ്ഥതയും റെയില്‍വെയെ നഷ്ടത്തിലാക്കിയെന്നും സദാനന്ദ ഗൗഡ പറഞ്ഞു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം കോടി രൂപ ഇതിന് ആവശ്യമാണെന്നും പദ്ധതികല്‍ പ്രഖ്യാപിക്കലല്ല പൂര്‍ത്തിയാക്കലാണ് ലക്ഷ്യമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. മുംബൈ-അഹമ്മദബാദ് റൂട്ടിലായിരിക്കും രാജ്യത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ ഓടുകയെന്ന് റെയില്‍വെ മന്ത്രി പറഞ്ഞു. ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഢ്, ഡല്‍ഹി-കാണ്പൂര്‍, കാണ്‍പൂര്‍-നാഗ്പൂര്‍, ഗോവ-മുംബൈ, മൈസൂര്‍-ബാംഗ്ലൂര്‍-ചെന്നൈ, ചെന്നൈ-ഹൈദരബാദ്, മുംബൈ-അഹമ്മദബാദ്, നാഗ്പൂര്‍-സെക്കന്തരബാദ് എന്നീ പാതകളിലാണ് അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
അതേസമയം , ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയാണ് സമ്മാനിച്ചത്.ദിനംപ്രതിയുള്ള ബൈന്തൂര്‍ കാസര്‍കോട് പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ചത് ഒഴിച്ചാല്‍ മറ്റു ട്രെയിനുകളൊന്നും തന്നെ കേരളത്തിനില്ല. പുതിയ 18 പാതകള്‍ക്കുള്ള പഠനത്തില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയ്ക്കുള്ള സാദ്ധ്യതാ പഠനം മാത്രമാണ് ബഡ്ജറ്റിലുള്ളത്.ജനപ്രിയ പദ്ധതികളും കെടുകാര്യസ്ഥതയും റെയില്‍വെയെ നഷ്ടത്തിലാക്കിയെന്നും സദാനന്ദ ഗൗഡ പറഞ്ഞു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം കോടി രൂപ ഇതിന് ആവശ്യമാണെന്നും പദ്ധതികല്‍ പ്രഖ്യാപിക്കലല്ല പൂര്‍ത്തിയാക്കലാണ് ലക്ഷ്യമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
ബജറ്റിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍:
58 പുതിയ ട്രെയിനുകള്‍
പതിനൊന്ന് ട്രെയിനുകള്‍ ദീര്‍ഘിപ്പിച്ചു
5 ജന്‍സധാരണ്‍, 5 പ്രിമിയം ട്രെയിനുകള്‍
ആറ് എസി എക്‌സ്പ്രസ് ട്രെയിനുകള്‍
27 എക്‌സ്പ്രസ് ട്രെയിനുകള്‍
വിവേകാനന്ദന്റെ പേരില്‍ പുതിയ ട്രെയിന്‍
തീര്‍ത്ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിനുകള്‍
കൊടകിലേക്ക് റയില്‍വെ പാത
പ്രിമിയം എ.സി എക്‌സ്പ്രസ് ട്രെയിനുകള്‍ തുടങ്ങും
പാര്‍ക്കിങ്ങും പഌറ്റ്‌ഫോം ടിക്കറ്റുകളും ഓണ്‍ലൈനായി നല്‍കും
സ്ത്രീസുരക്ഷയ്ക്കായി 400 ആര്‍പിഎഫ് വനിതാ പോലീസുകാര്‍
പാര്‍സല്‍ ട്രെയിനുകള്‍ക്കായി പ്രത്യേക ടെര്‍മിനലുകള്‍
തെലങ്കാനയിലെയും ആന്ധ്രയിലെയും പദ്ധതികള്‍ക്കായി 20,000 കോടി
പാലും പച്ചക്കറികളും കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിന്‍
യാത്രക്കാര്‍ക്കായി വേക്ക് അപ്പ് കോള്‍ സംവിധാനം
ഒമ്പത് അതിവേഗ ട്രെയിനുകള്‍
ബയോ ടോയ്‌ലറ്റുകള്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക്
ട്രയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കും
ബാംഗ്ലൂരില്‍ സബര്‍ബന്‍ ട്രെയിനിനായി പഠനം
വടക്കുകിഴക്കന്‍ മേഖലയ്ക്കായി 23 പുതിയ പദ്ധതികള്‍
എല്ലാ ലെവല്‍ ക്രോസുകളിലും ഗാര്‍ഡുകളെ നിയമിക്കും
ട്രയിനുകള്‍ വൃത്തിയാക്കുന്നതിന് പുറംകരാര്‍ നല്‍കും
അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വെഓഫീസുകള്‍ കടലാസ് രഹിതമാക്കും
പോസ്റ്റ് ഓഫീസ് വഴി ടിക്കറ്റ് ബുക്കിങ് സംവിധാനം
അഹമ്മദാബാദിനും മുംബൈയ്ക്കുമിടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍
തിരഞ്ഞെടുത്ത ട്രെയിനുകളില്‍ വൈഫൈ സംവിധാനം
ബുള്ളറ്റ് ട്രെയിനുകള്‍ക്കായി ചതുഷ്‌കോണ പദ്ധതി
വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പ്ലാറ്റ്‌ഫോമിലെത്തിക്കാന്‍ ബാറ്ററി കാര്‍
എല്ലാ സ്റ്റേഷനുകളിലും കുടിവെള്ളം, വിശ്രമമുറി, ടോയ്‌ലറ്റ്
ഭക്ഷണത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
ഓണ്‍ലൈന്‍ സീറ്റ് റിസര്‍വേഷന്‍ സംവിധാനം വിപുലീകരിക്കും
അതിവേഗ റെയില്‍ നെറ്റ് വര്‍ക്കിന് 100 കോടി രൂപ
പാഴ്‌സല്‍ വാനുകള്‍ നവീകരിക്കും
ആര്‍പിഎഫില്‍ 17,000 പേരെ കൂടി നിയമിക്കും
സ്വകാര്യ പങ്കാളിത്തത്തോടെ 10 സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തും
ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററില്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തും
അതിവേഗ ട്രെയിനുകള്‍ക്കായി സ്വകാര്യ പങ്കാളിത്തം പരിഗണിക്കും
പ്രവര്‍ത്തനരംഗം ഒഴികെ റെയില്‍വെയില്‍ വിദേശനിക്ഷേപത്തിന് അനുമതി തേടും
പദ്ധതികള്‍ക്കായി ഓരോ വര്‍ഷവും ആവശ്യം 5 ലക്ഷം കോടി രൂപ വീതം
റെയില്‍വെയുടെ ലാഭം വെറും ആറു ശതമാനം
വരുമാനത്തിന്റെ 94 ശതമാനവും ചെലവാക്കുന്നു
നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 50,000 കോടി രൂപ
റെയില്‍വെ സുരക്ഷ വര്‍ദ്ധിപ്പിക്കും
ഇന്ത്യന്‍ റയില്‍വെയെ ഇന്ത്യന്‍ വികസനത്തിന്റെ പ്രതീകമാക്കും
Leave a Reply