Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:05 pm

Menu

Published on November 21, 2014 at 3:56 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈം മാഗസിൻ പേഴ്സണ്‍ ഓഫ് ദ ഇയർ പുരസ്കാര പട്ടികയിൽ

modi-shortlisted-by-time-magazine-for-person-of-the-year

ന്യൂയോർക്ക് :ടൈം മാഗസിൻറെ ഈ വർഷത്തെ പേഴ്സണ്‍ ഓഫ് ദ ഇയർ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.വ്യവസായ പ്രമുഖർ, ലോക നേതാക്കൾ തുടങ്ങി 50 പേരുടെ പട്ടികയാണ് ടൈം തയ്യാറാക്കിയിരിക്കുന്നത്. പുരസ്കാരം അടുത്ത മാസമാണ് പ്രഖ്യാപിക്കുക.കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്ത വ്യക്തിയാണ് പുരസ്കാരത്തിന് അർഹാനാവുക. ഓണ്‍ലൈനായി നടത്തുന്ന വോട്ടെടുപ്പിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത് റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിനാണ്. 5.9 ശതമാനം വോട്ടുമായി നരേന്ദ്രമോദി രണ്ടാം സ്ഥാനത്തുണ്ട്.പുരസ്കാരത്തിന് അർഹരെന്ന് തോന്നുന്നവരെ തിരഞ്ഞെടുക്കാൻ വായനക്കാർക്കും വോട്ട് ചെയ്യാനുള്ള അവസരം ടൈം ഒരുക്കിയിട്ടുണ്ട്. ബരാക് ഒബാമ,മലാല യൂസഫ്‌ സായി, ഫ്രാൻസിസ് മാർപാപ്പ, തുടങ്ങി എബോള ഡോക്ടർമാരും നഴ്സുമാരും പട്ടികയിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News