Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 3:00 pm

Menu

Published on August 16, 2014 at 10:17 am

ഐഎന്‍എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

modi-to-induct-countrys-largest-indigenously-built-warship

മുംബൈ:  ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ചീഫ് ഓഫ് നേവല്‍സ്റ്റാഫ് അഡ്മിറല്‍ ആര്‍ കെ ധവാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.പശ്ചിമ നേവല്‍ കമാന്‍ഡിലുണ്ടായ ഏറ്റവും വലിയ നാവിക ദുരന്തം സിന്ധു രക്ഷക്ക് അപകടത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് ഐഎന്‍എസ് കൊല്‍ക്കത്ത ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാകുന്നത്.മുംബൈ മസ്ഗോവ് കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ചെടുത്ത പടകപ്പലിനെ നാവികസേനയുടെ കപ്പല്‍ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്‍റെ ഏറ്റവും മികവുറ്റ ഉദാഹരണമായി ഉയര്‍ത്തികാട്ടാം .യുദ്ധകപ്പലില്‍ ഒരേ സമയം മുന്നൂറ്റി അന്‍പത് നാവികരെ ഉള്‍കൊള്ളാന്‍ കഴിയും.ആധുനിക റഡാര്‍ സംവിധാനങ്ങളും,ദീ‌ര്‍ഘദൂര മിസൈല്‍ തൊടുക്കാവുന്ന ലോഞ്ചിംഗ് സംവിധാനങ്ങളും ഐഎന്‍എസ് കൊല്‍ക്കത്തയിലുണ്ട്. രണ്ട് സീ കിംഗ് ഹെലികോപ്റ്ററുകള്‍ കപ്പലില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ഐഎന്‍എസ് കൊല്‍ക്കത്തയുടെ മറ്റൊരു പ്രത്യേകത.നാവികസേനാ ഡിസൈന്‍ബ്യൂറോ രൂപകല്‍പ്പനചെയ്ത യുദ്ധക്കപ്പല്‍ മാസഗോണ്‍ ഡോക് യാര്‍ഡ്‌സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. .7500 ടണ്‍ ഭാരമുള്ള യുദ്ധകപ്പലിന്‍റെ നി‍ര്‍മ്മാണം 11 വര്‍ഷമെടുത്താണ് നാവിക സേന പൂര്‍ത്തിയാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News