Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:01 am

Menu

Published on December 24, 2015 at 11:00 am

ദേശീയഗാനത്തിനിടെ അറിയാതെ നടന്നുനീങ്ങിയ പ്രധാനമന്ത്രി വിവാദത്തില്‍

modi-walks-during-national-anthem-russian-official-nudges-him-back

മോസ്‌കോ:മോസ്‌കോ വിമാനത്താവളത്തിലെ സ്വീകരണചടങ്ങുകള്‍ക്കിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ പ്രധാനമന്ത്രിയുടെ വിവാദത്തില്‍.രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്തോ-റഷ്യന്‍ ഉച്ചകോടിക്കായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി റഷ്യയിലത്തെിയത്. വിമാനത്താവളത്തില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തിനിടെ റഷ്യന്‍ മിലിട്ടറിബാന്‍ഡ് അംഗങ്ങള്‍ ആലപിച്ച ദേശീയഗാനം ശ്രദ്ധിക്കാതെ മോദി നടന്നു നീങ്ങുകയായിരുന്നു. മോദിയെ സ്വീകരിക്കാനത്തെിയ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ തടഞ്ഞു. പൂര്‍വസ്ഥാനത്ത് വന്നു നിന്ന പ്രധാനമന്ത്രി പിന്നീട് ദേശീയഗാനം മുഴുവന്‍ ആലപിച്ച് തീര്‍ന്നതിന് ശേഷമാണ് നടന്നുനീങ്ങിയത്.റഷ്യന്‍ ഉദ്യോഗസ്ഥന്റെ ആംഗ്യം തെറ്റായി മനസിലാക്കിയതാണ് അബദ്ധം പിണയാന്‍ കാരണമായത്. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.


Loading...

Leave a Reply

Your email address will not be published.

More News