Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:51 pm

Menu

Published on February 5, 2019 at 5:39 pm

“അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ” ; പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍

mohanlal-about-pranav-acting-career-irupathiyonnam-noottandu

പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. അഭിനയത്തില്‍ തന്റെ തുടര്‍ച്ചയല്ല പ്രണവെന്നും സിനിമാ മേഖലയിലെ പ്രണവിന്റെ മുന്നോട്ട് പോക്ക് അവന്റെ കഴിവും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്നും മോഹന്‍ലാല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും’.

അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാ’ണ് പ്രണവ് മോഹന്‍ലാലിന്റെ ഇപ്പോള്‍ തീയ്യേറ്ററുകളിലുള്ള ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയാണ് പ്രണവിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രം. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സയ ഡേവിഡ് എന്ന പുതുമുഖമാണ് പ്രണവിന്റെ നായികയായെത്തിയത്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Loading...

Comments are closed.

More News