Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:41 am

Menu

Published on January 28, 2016 at 12:26 pm

മോഹന്‍‌ലാല്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

mohanlal-meets-with-an-accident-on-the-way-to-pulimurugan-location-unhurt

കാലടി: നടന്‍ മോഹന്‍‌ലാല്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ നിന്ന് അത്ഭുതകരമായി താരം രക്ഷപ്പെടുകയായിരുന്നു.ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വച്ച് ലാലിന്റെ മിറ്റ്‌സുബുഷി പജീറോയില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലാലിന് പരിക്കുകളൊന്നുമില്ല എന്നാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു. പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തുകയും ടിപ്പര്‍ ലോറി ഡ്രൈവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ലാലിപ്പോള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News