Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:52 am

Menu

Published on November 5, 2013 at 11:16 am

നവജാത ശിശുവിനെ കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു

mother-committed-suicided-after-killing-new-born

അമ്പലവയല്‍ : നവജാത ശിശുവിനെക്കൊന്ന് അമ്മ വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ . കല്പറ്റ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി കല (34) യെയാണ് 23 ദിവസം ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചുണ്ടേല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കല്പറ്റ ഓണിവയലിലെ വടക്കേക്കര അജയകുമാറിന്റെ ഭാര്യയാണ് കല. തിങ്കളാഴ്ച രാവിലെയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിമുറിയുടെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രസവശസ്ത്രക്രിയയ്ക്കുശേഷം ചുരുക്കം സ്ത്രീകളില്‍ കാണപ്പെടുന്ന ‘പോസ്റ്റ് പാര്‍ട്ടണ്‍ സൈക്കോസിസ്’ എന്ന രോഗം കലയെ ബാധിച്ചിരുന്നതായി പോലീസ് കരുതുന്നു. പ്രസവശേഷം അമ്പലവയല്‍ മാളികയിലെ സ്വന്തം വീട്ടിലായിരുന്നു കല. ദിയ മറ്റൊരു മകളാണ്.

Loading...

Leave a Reply

Your email address will not be published.

More News