Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 4:37 pm

Menu

Published on July 21, 2014 at 11:26 am

“എല്ലാ പലസ്തീന്‍ അമ്മമാരെയും കൊന്നൊടുക്കണം”-ഇസ്രയേല്‍ വനിത എംപിയുടെ പ്രസ്താവന വിവാദത്തില്‍

mothers-of-all-palestinians-must-be-killed-israeli-mp

ന്യൂഡല്‍ഹി: പാലസ്തീനെതിരേ ശക്തമായ ആക്രമണം അഴിച്ചുവിടുന്നതിനിടയില്‍ ഇസ്രായേല്‍  ഇസ്രയേല്‍ പാര്‍ലമെന്റ് അംഗമായ   അയലെറ്റ് ഷാക്കേദ് ആക്രമണത്തെ ന്യായീകരിച്ചു കൊണ്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വിഷപാമ്ബുകളെ പ്രസവിക്കുന്ന പലസ്തീനി അമ്മമാരെയും കൊന്നാടുക്കണമെന്നാണ് ആക്രമണത്തെ ന്യായീകരിച്ചു കൊണ്ട് ഷാക്കേദ് തൻറെ ഫേസ്ബുക്ക് പോസ്റില്‍ കുറിച്ചത്. ഷാക്കേദിന്റെ വിവാദ പ്രസ്താവന അവരുടെ ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന്‌ പാലസ്‌തീനികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കന്ന ഇസ്രായേല്‍ നടപടികളെ അന്താരാഷ്‌ട്ര സമൂഹം മൂഴുവന്‍ എതിര്‍ക്കുന്ന സാഹചര്യത്തിലാണ്‌ എരിതീയില്‍ എണ്ണയൊഴിക്കുന്നത്‌ പോലെ ഇസ്രായേലി എംപിയുടെ കമന്റ്‌ ഫേസ്‌ബുക്കില്‍ വന്നിരിക്കുന്നത്‌.പാലസ്‌തീന്‍കാരെ തീവ്രവാദികളെന്ന്‌ മുദ്രകുത്തുന്ന ഇസ്രായേല്‍ ജൂലൈ 7 ന്‌ നടത്തിയ പോസ്‌റ്റിലായിരുന്നു വിവാദം. ‘ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും എല്ലാ ഭീകരതയ്‌ക്കും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഒരു പുരുഷന്റെയും സ്‌ത്രീയുടേയും രക്‌തമുണ്ട്‌. അവരെല്ലാം എതിരാളികളാണ്‌. പൂക്കളും ചുംബനവും കൊണ്ട്‌ മക്കളെ നരകത്തിലേക്ക്‌ അയയ്‌ക്കുന്നവര്‍ ധീര രക്‌തസാക്ഷികളായ അവരുടെ മക്കളെ അനുധാവനം ചെയ്യണം. അല്ലെങ്കില്‍ വീട്ടില്‍ ചെന്ന്‌ വീണ്ടും ഇത്തരം വിഷപ്പാമ്പുകളെ ഉണ്ടാക്കും’ ഇങ്ങിനെയായിരുന്നു പോസ്‌റ്റ്.വിവാദ പ്രസ്താവനയ്ക്കെതിരെ ഷാക്കേദിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തവരില്‍ തുര്‍ക്കി പ്രധാനമന്ത്രി പോലുമുണ്ടായിരുന്നു. ദുഷ്ടമനസ്സുള്ളവളാണ് നിങ്ങളെന്നും ക്രൂരത ചെയ്യുകയും നാണമില്ലാതെ അതിനെ ന്യായീകരിക്കുയും ചെയ്യുന്നതിലൂടെയും നിങ്ങള്‍ നരകം വിളിച്ചുവരുത്തുമെന്നും നിരാശയും ക്രൂരമായ മാനസീകാവസ്ഥയും നിങ്ങളുടെ സുന്ദരമായ മുഖം വികൃതമാക്കുമെന്നും പലരും പ്രതികരണത്തില്‍ പറയുന്നു. ഇസ്രായേല്‍ പെരുമാറ്റം ഹിറ്റ്ലറിന്റെ ക്രൂരതകളെ പോലും ചെറുതാക്കുന്നതാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ്പ് എര്‍ഡോഗന്‍ പ്രതികരിച്ചത്. ഒരു ഇസ്രായേലി സ്ത്രീ, അതും ഇസ്രയേല്‍ പാര്‍ലമെന്റ് അംഗം തന്നെ പലസ്തീന്‍ അമ്മമാരെ കൊന്നൊടുക്കണമെന്ന് പറയുന്നു. ഇവരുടെ മനോഭാവവും ഹിറ്റ്ലറുടേതും തമ്മില്‍ എന്ത് വ്യത്യാസമെന്നാണ് അദ്ദേഹം കുറിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News